Kerala

മലയാള സിനിമയ്‌ക്ക് ആദ്യമായി ട്വിറ്റർ ഇമോജി

മിന്നൽ മുരളിയെ വരവേൽക്കാൻ തയ്യാറെടുത്ത് സിനിമാലോകം

“Manju”

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് ‘മിന്നൽ മുരളി’. നെറ്റ്ഫ്ലിക്‌സിലൂടെ എത്തുന്ന ചിത്രത്തെ വരവേൽക്കാൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ റീലീസിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ, മിന്നൽ മുരളിയുടെ സ്‌പെഷ്യൽ ഇമോജിയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ.

ഇന്ത്യയിൽ നിന്നുള്ള പല സൂപ്പർഹീറോ ചിത്രങ്ങൾക്കും ഇതിനു മുൻപ് ഇമോജി ലഭിച്ചിട്ടുണ്ടെങ്കിലും ഒരു മലയാള സിനിമക്ക് ഇത്തരത്തിലൊരു പ്രൊമോഷൻ ലഭിക്കുന്നത് ഇതാദ്യമായാണ്. ‘മിന്നൽ മുരളി’ എന്ന ഹാഷ് ടാഗിനൊപ്പം ട്വിറ്ററിൽ ഇനി ഈ ഇമോജിയും ഉണ്ടാകും. ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ചിത്രമാണ് ഇമോജിയിൽ കാണാൻ സാധിക്കുന്നത്.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. നാളെ ഉച്ചയ്‌ക്ക് 1.30നാണ് ചിത്രം എത്തുന്നത്. ഗോദയ്‌ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.

Related Articles

Back to top button