India

അശ്വിനി കുമാർ ചൗബേ അധികാരമേറ്റത് വൃക്ഷത്തൈ നട്ട് 

“Manju”

ന്യൂഡൽഹി : കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രിയായി അധികാരമേറ്റ് അശ്വിമി കുമാർ ചൗബേ. പരിസ്ഥിതി മന്ത്രാലയ ആസ്ഥാനമായ ഇന്ദിര പര്യാവരൻ ഭവനിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ഏഴ് വർഷത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആരംഭിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും അത് നടപ്പിലാക്കുമെന്ന് അശ്വിനി കുമാർ ഉറപ്പ് നൽകി. പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി ആർപി ഗുപ്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അശ്വിനി കുമാറിനെ സ്വാഗതം ചെയ്തത്.

കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരുന്ന അശ്വിനി കുമാറിന് നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയിലാണ് പുതിയ വകുപ്പ് നൽകിയത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി കൂടിയാണ് അദ്ദേഹം.

Related Articles

Back to top button