AlappuzhaKeralaLatest

ആലപ്പുഴയില്‍ 400 ഏക്കര്‍ നെല്‍കൃഷി നാശം

“Manju”

ആലപ്പുഴ: ജില്ലയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്.
ആലപ്പുഴയില്‍ വിതയ്ക്കാന്‍ ഒരുക്കിയ നൂറിലധികം ഏക്കര്‍ പാടം നശിച്ചു. ലോവര്‍, അപ്പര്‍ കുട്ടനാട് ഭാഗത്തെ നെല്‍കൃഷി വന്‍ പ്രതിന്ധിയിലാണ്. വെച്ചൂരില്‍ കൊയ്യാറായ 1500 ഏക്കര്‍ നെല്‍കൃഷി നശിച്ചു.
കേരളത്തില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തിലാണ് മഴ കനക്കുക. അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളോടും സേനാ വിഭാഗങ്ങളോടും നിര്‍ദേശിച്ചു.

Related Articles

Back to top button