ClimateKeralaLatest

കോട്ടയം ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യത

“Manju”

കോട്ടയം; മഴ വീണ്ടും ശക്തമാകാനിരിക്കെ കോട്ടയം ജില്ലയിലെ 33 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും.  കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കും. സ്വമേധയാ മാറിയില്ലെങ്കില്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Back to top button