KeralaLatest

പ്രതിരോധ സെക്രട്ടറിക്ക് കോവിഡ്

“Manju”

ശ്രീജ.എസ്

 

ഡല്‍ഹി ∙ പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറി അജയ് കുമാറിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 1985 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
അജയ് കുമാറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവിൽ ഹോം ക്വാറന്റീനിലാണെന്നുമാണ് വിവരം. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഓഫിസ് സന്ദർശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മരണം ആറായിരത്തിനോട് അടുത്തു. ആകെ രോഗബാധിതര്‍ 2,07,615 ആണ്. ഡല്‍ഹിയിലെത്തുന്ന എല്ലാവര്‍ക്കും 7 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

Related Articles

Back to top button