InternationalLatest

വിദേശ കാണികള്‍ക്കു മുമ്പാകെ ഒളിമ്പിക്‌സ് ഗാലറികള്‍ കൊട്ടിയടച്ച്‌ ജപ്പാന്‍

“Manju”

ടോക്യോ: വിദേശ കാണികള്‍ക്കു മുമ്പാകെ ഒളിമ്പിക്‌സ് ഗാലറികള്‍ കൊട്ടിയടച്ച്‌ ജപ്പാന്‍. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്ത് ഈ വരുന്ന ജൂലൈ 23 മുതല്‍ ടോക്യോ വേദിയാവുന്ന ഒളിമ്പിക്സിലും ആഗസ്റ്റില്‍ ആരംഭിക്കുന്ന പാരാലിമ്പിക്‌സിലും വിദേശികളായ കാണികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് ജപ്പാന്‍ ഒളിമ്പിക്‌സ് കമിറ്റിയുടെ തീരുമാനം.

നേരത്തേ ടികെറ്റെടുത്ത വിദേശ കാണികള്‍ക്ക് തുക തിരിച്ചു നല്‍കുമെന്നും ടോക്യോ ഒളിമ്പിക്‌സ് കമിറ്റി പ്രസിഡന്റ് സെയ്‌കോ ഹഷിമോട്ടോ അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് കമിറ്റി പ്രസിഡന്റ് തോമസ് ബാഹ്, ടോക്യോ ഗവര്‍ണര്‍ യുറികോ കോയിക് എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതസമിതിയാണ് തീരുമാനമെടുത്തത്. 2020 ജൂലൈ-ആഗസ്റ്റിലായി നടക്കേണ്ട ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഒളിമ്പിക്‌സിനായി വിദേശ കാണികള്‍ വാങ്ങിക്കൂട്ടിയ ആറു ലക്ഷം ടിക്കറ്റുകളുടെ പണം തിരിച്ചുനല്‍കുമെന്ന് സംഘാടകര്‍. മൂന്നു ലക്ഷം പാരാലിമ്പിക്‌സ് ടികെറ്റുകളും തിരികെ നല്‍കും. വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നതും, യാത്രാവിലക്കും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതും, കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതുമായ സാഹചര്യത്തില്‍ കൂടുതല്‍ സാഹസം വേണ്ടെന്നാണ് സംഘാടകരുടെ നിലപാട്.

Related Articles

Back to top button