LatestThiruvananthapuram

ക്വറന്റൈന്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് പഠന റിപ്പോര്‍ട്ട്

“Manju”

പോത്തൻകോട് : കോവിഡ്- 19 മഹാമാരിയുടെ കടന്നുവരവിനെ തുടർന്നുണ്ടായ ക്വാറന്റെയിൻ ദിനങ്ങൾ ദക്ഷിണേന്ത്യയിലെ ജനങ്ങളിൽ വലിയ ഇംപാക്ട് സൃഷ്ടിച്ചെന്ന പഠനവുമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ബി.എസ്.എം.എസ് വിദ്യാർത്ഥി നരൈൻശ്രീ. യൂറോപ്യൻ ജേണൽ ഓഫ് മോളിക്കുലാർ & ക്ലിനിക്കൽ മെഡിസിന്റെ സ്പെഷ്യൽ പതിപ്പിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

ക്വാറന്റെയിൻ ദിനങ്ങൾ ദക്ഷിണേന്ത്യയിലെ ജനങ്ങളിൽ മാനസിക സമ്മർദ്ധവും ഉത്കണ്ഠയും സൃഷ്ടിച്ചുവെങ്കിലും കോവിഡ് അതിവേഗത്തിൽ പടരുന്നത് തടയാൻ അതു സഹായകരമായി എന്നാണ് പഠന റിപ്പോർട്ട്. ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ കോവിഡിനെ ഭയന്ന് ആളുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്രചെയ്യുകയും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ അമിതമായി വാങ്ങിക്കൂട്ടുകയും ചെയ്തിട്ടൂണ്ട്. ക്വാറന്റെയിൻ സമയത്ത് ഫിസിക്കൽ ആക്ടിവിറ്റി കുറഞ്ഞതായും ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചതായുമാണ് റിപ്പോർട്ട്. കോവിഡ് 19 വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ, ജീവിതശൈലിയിലെ വ്യതിയാനങ്ങൾ, ആരോഗ്യപ്രശനങ്ങൾ എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാടിലുമാണ് പഠനം നടത്തിയത്. ഇവിടുത്തെ ജനങ്ങളിൽ നിന്നും ഓൺലൈൻ സർവേ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ചെന്നെയിലെ സിദ്ധ റീജിയണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എത്തിക്സ് കമ്മിറ്റിയാണ് സ്റ്റഡി പ്രോട്ടോക്കോളിന് അനുമതി നൽകിയത്. ക്ലിനിക്കൽ ട്രയൽ രജിസ്ട്രി ഓഫ് ഇന്ത്യയുടെ നിരീക്ഷണത്തിനും ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈ സ്വദേശിയായ നരൈൻശ്രീ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻചാർജ് പി. സത്യരാജേശ്വരന്റെയും തമിഴ്ശെൽവിയുടെയും മകനാണ്. 2019ൽ ഇന്റഗ്രേറ്റീവ് ഡെർമറ്റോളജി എന്ന വിഷയത്തിൽ കാലിഫോർണിയ സാന്റിയാഗോയിൽ നടന്ന കോൺഫറൻസിൽ സിദ്ധ ചികിത്സ വിഭാഗത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്നും പങ്കെടുത്ത് ഏക വിദ്യാർത്ഥി കൂടിയാണ് നരൈൻശ്രീ .

 

Related Articles

Back to top button