KeralaLatestMalappuram

തെരുവുനായ കടിച്ചു അഞ്ചു പേര്‍ക്ക് പരിക്ക്

“Manju”

സിന്ധുമോള്‍ . ആര്‍
ഉള്ള്യേരി: കണയങ്കോട് കുട്ടോത്ത് ക്ഷേത്രത്തിന് സമീപം തെരുവുനായുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അമ്പലമീത്തല്‍ രാമന്‍, പാറക്കുമീത്തല്‍ ലക്ഷ്മി, കുട്ടോത്ത് മീത്തല്‍ രവി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമ്പലമീത്തല്‍ സ്‌നേഹ, വേട്ടുവച്ചേരി താഴ ശ്രീജ എന്നിവരെ കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്തു കഴിഞ്ഞ കുറെ ദിവസങ്ങളായി നായ്ക്കളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button