KeralaLatest

അമിത വില ഈടാക്കുന്ന ക്വാറി ഉടമകൾക്ക് എതിരെ കർശന നടപടിയുണ്ടാകും

“Manju”

പ്രജീഷ് വള്ള്യായി

ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകുന്നത് ഒഴിവാക്കാന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. ക്വാറി പ്രവര്‍ത്തനം ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചപ്പോള്‍ ചില പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍മ്മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുന്നത് അവസരമാക്കി ഖനന ഉല്‍പ്പന്നങ്ങള്‍ക്ക് ചിലര്‍ അമിതവില ഈടാക്കുന്നുണ്ട്. സ്‌റ്റോക്കുണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ പോലും വിലകൂട്ടി വില്‍ക്കുന്നുവെന്ന് പരാതിയുണ്ട്. നാടൊന്നാകെ ഒരു പ്രതിസന്ധിഘട്ടത്തിലുടെ കടന്നുപോവുകയാണ്. ഗവണ്‍മെന്റും മറ്റു സംവിധാനങ്ങളുമെല്ലാം ഈ വിഷമഘട്ടത്തില്‍നിന്ന് പുറത്തുകടക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. അതിനു പിന്തുണ നല്‍കുന്നതിനു പകരം തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ നിലപാടല്ല. ഇത്തരം പ്രവണതകള്‍ ഉണ്ടാകരുത്. അമിത വില ഈടാക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ക്വാറി ഉടമകള്‍ ഉറപ്പുനല്‍കിയിരുന്നു. അമിതമായി വില ഉയര്‍ത്തി, സാഹചര്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അമിത വില ഇീടാക്കുന്ന ക്വാറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരും.
ഖനന ഉല്‍പ്പന്നങ്ങള്‍ ക്വാറിയില്‍നിന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരും കടുത്ത ചൂഷണം നടത്തുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരക്കാരെ ഒഴിവാക്കണം. ആവശ്യക്കാര്‍ ക്വാറിയുമായി നേരിട്ട് ബന്ധപ്പെട്ട് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങണം. ക്വാറി ഉടമകള്‍ കഴിയുന്നതും സ്വന്തം വാഹനത്തില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കണം.

 

Related Articles

Leave a Reply

Back to top button