IndiaLatest

ചെന്നൈ സമൂഹവ്യാപന ആശങ്ക ശക്‌തം

“Manju”

 

പ്രഭു സി ആർ

ചെന്നൈ : ഒറ്റദിവസം 103 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈ കോവിഡ് ഡെയ്ഞ്ചർ സോണിൽ. നഗരത്തിൽ ആകെ രോഗികളുടെ എണ്ണം 673 ആയി ഉയർന്നു. ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നതു ഇതാദ്യം. നഗരത്തിൽ 202 കണ്ടെയ്ൻമെന്റ് സോണുകൾ. കോയമ്പേട് മാർക്കറ്റിലെ പൂ കച്ചവടക്കാർക്കും നുങ്കമ്പാക്കം പൊലീസ് പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചതോടെ, സമൂഹ വ്യാപനമെന്ന ആശങ്ക വീണ്ടും ശക്തം.

ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടും പുതിയ ക്ലസ്റ്ററുകൾ ഉയരുന്നതു കോർപറേഷൻ അധികൃതർക്കു തലവേദനയായി. പുളിയന്തോപ്പിലും അമ്പത്തൂരിലും പച്ചക്കറി വിൽപ്പനക്കാർ വഴി പത്തിലേറെ പേർക്കു രോഗം പടർന്നതായി കണ്ടെത്തി. കോയമ്പേട് മാർക്കറ്റിൽ ഇതുവരെ 4 കച്ചവടക്കാർക്കു രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിനു സമീപം അനധികൃതമായി തുറന്നുവച്ചിരുന്ന സലൂണിലെ ബാർബർക്കു രോഗം സ്ഥിരീകരിച്ചതും സമൂഹ വ്യാപനമെന്ന ഭീഷണിയുയർത്തുന്നു. അതേസമയം, റോയാപുരം, തൊണ്ടയാർപേട്ട്, തിരുവിക നഗർ, കോടമ്പാക്കം, അണ്ണാ നഗർ തുടങ്ങിയ ഹോട്സ്പോട്ടുകളിലാണ് പുതിയ കേസുകളിൽ അധികവുമെന്നതു പുതിയ മേഖലകളിലേക്കു രോഗം പടർന്നിട്ടില്ലെന്ന ആശ്വാസം നൽകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു.

ഇന്നലെ 121, കൂടുതൽ കേസുകളും വടക്കൻ മേഖലകളിൽ ഇന്നലെ 121 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2000 കടന്നെങ്കിലും തമിഴകത്തു ആശ്വസിക്കാവുന്ന കണക്കുകളുണ്ട്. ചെന്നൈ ഉൾപ്പെടെ 5 ജില്ലകളിലാണു ഇന്നലെ സ്ഥിരീകരിച്ച മുഴുവൻ രോഗികളും. ഇതിൽ ഒന്നൊഴികെ എല്ലാം വടക്കൻ മേഖലയിൽ. ചെങ്കൽപേട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5 ദിവസം പ്രായമായ കുഞ്ഞുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച 121 പേർ 12 വയസ്സിൽ താഴെയുള്ളവരാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ രോഗികൾ കൂടുതലുണ്ടായിരുന്ന ഈറോഡിൽ ഇന്നലെ അവസാന രോഗിയും ആശുപത്രി വിട്ടു.

Related Articles

Leave a Reply

Back to top button