KeralaLatestMalappuram

പള്ളിയിൽ പോയ ആളെ കൂടാതെ ജ്യോത്സ്യനും കോവിഡ്

“Manju”

പള്ളിയിൽ പോയ ആളെ കൂടാതെ ജ്യോത്സ്യനും കോവിഡ്

ഇരുവരുടെയും വിപുലമായ സമ്പർക്കം എടപ്പാളിന്റെ ആശങ്ക വർധിപ്പിക്കുന്നു

മലപ്പുറം: എടപ്പാളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പര്‍ക്ക വ്യാപന പട്ടിക വിപുലമാണെന്നത് എടപ്പാള്‍ മേഘലയില്‍ വീണ്ടും കൊവിഡ് വ്യാപന ഭീഷണി ഉയര്‍ത്തുന്നു .നടുവട്ടത്ത് താമസക്കാരനും,കുന്നംകുളത്ത് വ്യാപാരിയുമായ യുവാവ് ,എടപ്പാള്‍ ഗോവിന്ദ തിയ്യേറ്ററിനടുത്തുള്ള ജ്യോതിഷിയായ യുവാവ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.നടുവട്ടത്തെ യുവാവ് പെരുന്നാൾ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയിൽ പെരുന്നാള്‍ നമസ്ക്കാരത്തിലും,ജുമുആ നമസ്ക്കാരത്തിലും പങ്കെടുത്തിരുന്നു. . പെരുന്നാള്‍ ദിവസം ഇയാൾ ബലി അറുത്ത് മാംസ വിതരണം നടത്തിയിട്ടുണ്ട്. ജൂലായ് 26ന് പൊന്നാനി ടി.ബി ആശുപത്രിയിൽ വെച്ചാണ് ഇയാള്‍ കൊവിഡ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വയം താൽപര്യമെടുത്തായിരുന്നു ഇയാള്‍ പരിശോധന നടത്തിയത്. ഇരു നമസ്കാരങ്ങളിലുമായി പള്ളിയില്‍ ഇയാള്‍ക്കൊപ്പം പങ്കെടുത്തവരോട് വീട്ടില്‍ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.അതോടൊപ്പം അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുന്നംകുളത്തെ സ്ഥാപനത്തിലെ ജീവനക്കാര്‍,പ്രഭാത സവാരിക്കാര്‍,കൂട്ടുകാര്‍,ബന്ധുക്കള്‍ എന്നിവരുടേയും പേരുകള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കുകയും,അവരോടെല്ലാം സ്വയം ,വീട്ടു നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
എടപ്പാൾ ഗോവിന്ദ തിയ്യേറ്ററിനടുത്തുള്ള ജ്യോതിഷിയായ 42 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹത്തെ വീണ്ടും ചികിൽസക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും മുൻപ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പരിസരത്തെയും മറ്റു മേഖലകളിലെയും പലർക്കും സമ്പർക്കമുണ്ടായത് വലിയ ആങ്കക്ക് കാരണമായിട്ടുണ്.ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ് . കണ്ടൈന്‍മെന്റ് സോണിൽ നിന്ന് ഒരാഴ്ച്ച മുമ്പാണ് എടപ്പാൾ മേഖല ഒഴിവായത്‌.പുതുതായി വീണ്ടും കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നതും,സ്ഥിരീകരിക്കപ്പെട്ട വ്യക്തികള്‍ക്ക് വലിയ സമ്പര്‍ക്ക പട്ടിക ഉണ്ടാകുന്നതും ജനങ്ങളെ വലിയ ആശങ്കയിലേക്ക് നയിക്കുകയാണ്.

Related Articles

Back to top button