Kerala

“ഇത്തിരി ദാഹജലം” നൽകി ഒത്തിരി സനേഹം പകർന്ന കൽപനയ്ക്ക് ഒന്നാം സമ്മാനം

“Manju”

ജുബിൻ ബാബു എം.

കോഴിക്കോട് : ഈ ലോക്ഡൗൺ കാലത്തെ സർഗാത്മകതയാൽ ക്രിയാത്മകമാക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടം ഒരുക്കിയ ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്കിൽ ഏപ്രിൽ 18 ന് നൽകിയ ആക്ടിവിറ്റിയായിരുന്നു “ഇത്തിരി ദാഹജലം”.

ഈ വേനൽക്കാലത്ത് നമ്മുടെ സഹജീവികൾക്ക് ദാഹമകറ്റാനായി തങ്ങളുടെ വീട്ടിൽ ദാഹജലം ഒരുക്കിയതിൻ്റെ ഒരു ഫോട്ടോ കൊളാഷ് (colage)/ ലഘു വീഡിയോ പോസ്റ്റ് ചെയ്യുവാൻ ഒരു ദിവസം സമയം നൽകി.

വിദഗ്ദ്ധരടങ്ങുന്ന പാനൽ തിരഞ്ഞെടുത്ത സൃഷ്ടികൾക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ചെറുവറ്റ പാലപറമ്പിൽ താമസിക്കുന്ന ബിനീഷ് പ്രസാദ്, നിഷ എൻ.കെ ദമ്പതികളുടെ മകളായ കൽപന എൻ. ബി. യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

പത്തു വയസ്സ് പ്രായമുള്ള കൽപന ജെ.ഡി.ടി. ഇസ്ലാം എൽ പി സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കൽപനയുടെ അമ്മാവനായ നിതീഷ് എൻ.കെ യാണ് ഫോട്ടോകൾ മൊബൈൽ ക്യാമറയിൽ പകറത്തി കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ മത്സരത്തിനായി പോസ്റ്റ് ചെയ്തത്.j

Related Articles

Leave a Reply

Back to top button