Uncategorized

ആദ്യ ഇസ്​ലാമിക്​ ബാങ്ക്​സ്​ഥാപകന്‍ നിര്യാതനായി

“Manju”

ശ്രീജ.എസ്

 

ലോകത്തിലെ തന്നെ ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്​ദനും വ്യവസായിയുമായ ഹാജ്​ സഈദ്​ ബിന്‍ അഹ്​മദ്​ അല്‍ ലൂത്ത അന്തരിച്ചു. 97 വയസായിരുന്നു. 1923 ല്‍ ദുബൈയില്‍ ജനിച്ച സഈദ്​ ലൂത്ത യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്ക്​ ഇദ്ദേഹം വഹിച്ചിരുന്നു.

ദുബായ് കണ്‍സ്യൂമര്‍ കോ ഓപറേറ്റീവ്​, ദുബൈ ഇസ്​ലാമിക്​ ബാങ്ക് എന്നിവ സ്​ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്​ഥാപിച്ചത്​ അദ്ദേഹത്തി​ന്റെ നേതൃത്വത്തിലാണ്​. 1983ല്‍ ഇസ്​ലാമിക്​ എഡുകേഷന്‍ സ്​കൂളും 86 ല്‍ പെണ്‍കുട്ടികള്‍ക്കായി ദുബൈ മെഡിക്കല്‍ കോളജും സ്​ഥാപിച്ചു. 1956 ല്‍ സഹോദരനുമൊത്ത്​ എസ്​.എസ്​ ലൂത്ത കോണ്‍ട്രാക്​ടിങ് കമ്പനി തുടങ്ങിയതാണ്​ വഴിത്തിരിവായത്​. പ്രമുഖ സ്​ഥാപനമായി വളര്‍ന്ന എസ്​.എസ്​ ലൂത്തയുടെ ചെയര്‍മാനാണ്​ അദ്ദേഹം. നാവികന്‍ എന്ന നിലയില്‍ നിന്ന്​ വന്‍ വ്യവസായിയായ ചരിത്രമാണ്​ സഈദ്​ ലൂത്തയുടേത്​. സാമ്പത്തിക വിദഗ്​ദന്‍, ബാങ്കര്‍, ദീര്‍ഘവീക്ഷണമുള്ള നേതാവ്​, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചിരുന്നു.

Related Articles

Back to top button