Uncategorized

സോക്കര്‍ ഫെസ്റ്റ് ഫൈനല്‍ ഇന്ന്

“Manju”

ജിദ്ദ: ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് ഹിലാല്‍ ശാം സ്റ്റേഡിയത്തില്‍ നടന്നുവരുന്ന അഞ്ചാമത് അല്‍അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും.സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) പ്രസിഡന്റ് ബേബി നീലാമ്പ്ര ഫൈനല്‍ ഉദ്ഘാടനം ചെയ്യും. രാത്രി 11ന് തുടങ്ങുന്ന സെക്കന്‍ഡ് ഡിവിഷന്‍ ഫൈനലില്‍ തുറയ്യ മെഡിക്കല്‍സ് യാസ് എഫ്.സി, അല്‍അബീര്‍ ബ്ലൂസ്റ്റാര്‍ ബി ടീമുമായി ഏറ്റുമുട്ടും. ലീഗ് റൗണ്ടില്‍ തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇരു ടീമുകളും ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഗത്ഭ താരങ്ങളെ അണിനിരത്തി കരുത്തുറ്റ ടീമുമായാണ് മത്സരത്തിനിറങ്ങുന്നത്.മുന്നേറ്റ നിരയിലെ ആഷിഖ് പാറമ്മല്‍, കുഞ്ഞാലി അബീര്‍, പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ മുസ്തഫ മേല്‍മുറി, അജ്മല്‍ നെല്ലായ തുടങ്ങിയവരാണ് ബ്ലൂസ്റ്റാറിന്റെ കരുത്തെങ്കില്‍, മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പരിചയ സമ്ബന്നനായ മാജിദ്, ക്യാപ്റ്റന്‍ സഈദ് മുഹമ്മദ്, നിഹാല്‍ അമീര്‍, ജുനൈസ് എന്നിവരിലാണ് യാസ് എഫ്.സിയുടെ പ്രതീക്ഷ. രാത്രി 12ന് സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ് സബീന്‍ എഫ്.സി, ആദാബ് ബിരിയാണി ഹൗസ് എ.സി.സിയുമായി ഏറ്റുമുട്ടും.

Related Articles

Back to top button