Uncategorized

നിയമം ലംഘിച്ച്‌ പണിത റിസോര്‍ട്ട് ഇടിച്ചുനിരത്തി

“Manju”

വര്‍ക്കല : പാപനാശം സൗത്ത് ക്ലിഫില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച റിസോര്‍ട്ട് കെട്ടിടം വര്‍ക്കല നഗരസഭ ഇടിച്ചുനിരത്തി. ചെവ്വാഴ്ച്ച രാവിലെ 12ന് നഗരസഭ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ജെ.സി.ബിയും യന്ത്ര സാമഗ്രികളും ഉപയോഗിച്ചാണ് ഓടയം സ്വദേശി സഫിയുള്ളയുടെ ക്ലിഫി പാണ്ഡേ എന്ന റിസോര്‍ട്ട് കെട്ടിടം ഇടിച്ചുനിരത്തിയത്.

അനധികൃത കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ ഉടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കാന്‍ ഉടമ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ പൊളിക്കല്‍. പ്രദേശത്ത് റിസോര്‍ട്ടുകളടക്കം ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പൊളിക്കല്‍ നടപടികള്‍ തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button