Kerala

സുജിത്താണ് താരം : മന്ത്രി വി.സുനിൽ കുമാർ

“Manju”

 

പാലക്കാട് മുതലമടയിൽ കൃഷി ഓഫീസറായി ജോലി നോക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീ സുജിത്ത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

എട്ടു കോടിയോളം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന കൃഷിവകുപ്പിന്റെ അഭിമാന പദ്ധതിയായ മുതലമട മാംഗോ പാക്കേജ്, കോവിഡ് 19 ന്റെ ഈ പ്രതിസന്ധിഘട്ടത്തിലും ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്ന ശ്രീ.സുജിത്ത് നാടിന് മാതൃകയാണ്.

കേരഗ്രാമം പദ്ധതി ഉൾപ്പെടെ 1400 ഹെക്ടർ സ്ഥലത്ത് തെങ്ങും 500 ഹെക്ടർ സ്ഥലത്ത് വാഴയും 4000 ഹെക്ടർ സ്ഥലത്ത് മാവും 100 ഏക്കർ സ്ഥലത്ത് വാഴയും പച്ചക്കറിയും കൃഷി ചെയ്യുന്നതിനു പുറമേ അടക്കയും കാപ്പിയും ജാതിയും നെല്ലിയും സപ്പോട്ടയും മുതലമട കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിൽ 4000 ഹെക്ടർ സ്ഥലത്ത് വിളഞ്ഞ മാമ്പഴം കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.സുജിത്തിന്റെ സമയോചിത ഇടപെടലിന് പ്രത്യേകം നന്ദി പറയുന്നു.

ഏകദേശം 4000 കോടി രൂപയോളം വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ കൃഷി വിജയകരമാക്കുന്നതിന് പരിശ്രമിച്ച കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെയും തൊഴിലാളി സുഹൃത്തുക്കളെയും ഈയവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.

ലോക്ക് ഡൗൺ കാലത്ത്, രാത്രിയെന്നോ പകലെന്നോ പ്രവൃത്തിദിനം എന്നോ അവധി എന്നോ നോക്കാതെ കർഷകരെ സഹായിക്കുന്നതിനായി അഹോരാത്രം പരിശ്രമിച്ച ഈ യുവ കൃഷി ഓഫീസറെ പോലെയുള്ളവരാണ് കൃഷി വകുപ്പിന്റെ അഭിമാനതാരങ്ങൾ.

Related Articles

Leave a Reply

Back to top button