KeralaLatestPathanamthitta

മൂഴിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം

“Manju”

പത്തനംതിട്ട: മൂഴിയാര്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റര്‍ ആയാല്‍ മൂന്ന് ഷടെറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടും. കക്കാട്ടാറിന്റെയും പമ്ബയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

അതേസമയം ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button