KeralaLatest

അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ പരിശോധിക്കാൻ താത്കാലിക ആശുപത്രി

“Manju”

എം. കെ . പുരുഷോത്തമൻ

 

ബത്തേരി: കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്നവർ കേരളത്തിലേക്ക് എത്തുവാൻ ഉപയോഗിക്കുന്ന കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയായ NH 716 ൽ കേരള അതിർത്തിയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഓൺ ലൈൻ വഴി ബുക്ക് ചെയ്ത് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കുവാൻ താൽക്കാലിക ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു സുൽത്താൻ ബത്തേരിക്കടുത്തുള്ള കല്ലൂരിലാണ് ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്.

അതിർത്തിയിലെത്തുന്ന മുഴുവൻ ആളുകളെയും പ്രാധമിക പരിശോധനക്ക് വിധേയമാക്കും. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ആശുപത്രിയുടെ പ്രവർത്തനം രോഗ ലക്ഷണമുള്ളവരെ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റും പോലീസ് ഔട്ട് പോസ്റ്റ്, പരിശോധന സ്ഥലം, വരുന്ന ആളുകളുടെ വിവര ശേഖരണം വിശ്രമ സ്ഥലം എന്നിവയാണ് താത്കാലിക ആശുപത്രിയിലുണ്ടാവുക

Related Articles

Leave a Reply

Back to top button