Latest

ഗ്രാഫിക്‌സ് നോവലിൽ സാങ്കൽപ്പിക കഥാപാത്രമായി മഹേന്ദ്രസിംഗ് ധോണി

“Manju”

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സാഹസികനായ താരത്തെ തന്നെ സൂപ്പർ ഹീറോ കഥാപാത്രമാക്കി ആമസോണിലെ ഗ്രാഫിക് നോവൽ. അഥർവ്വ ദ ഒറിജിനൽ എന്ന പേരിൽ ആമസോൺ വെബ് സൈറ്റിൽ ലഭ്യമാകാൻ പോകുന്ന നോവലിന്റെ പ്രധാന കഥാപാത്രമാ യിട്ടാണ് ധോണിയെ വരച്ചുചേർത്തിരിക്കുന്നത്.

ബലിഷ്ഠമായ ശരീരത്തിലേക്ക് ഒഴുകി ഇറങ്ങുന്ന ജടകളം ആസുരികത നിറഞ്ഞ നോട്ടവുമായി നിൽകുകയാണ് ക്രിക്കറ്റിലെ ഏക്കാലത്തേയും സൂപ്പർ കൂൾ ധോണി. ബാഹുബലി നായകനായിരുന്ന പ്രഭാസിന്റെ ലുക്കിനെ ഓർമ്മിപ്പിക്കുന്ന രൂപമാണ് ധോണിയുടെ മുഖത്തോടെ വരച്ചുചേർത്തിരിക്കുന്നത്. ധോണിയാണ് ഫസ്റ്റ് ലുക് പോസ്റ്റർ സമൂബമാദ്ധ്യമത്തിലൂടെ പുറത്തു വിട്ടത്. ഐ.പി.എല്ലിന് മുന്നോടിയായി നിരവധി പോസ്റ്ററുകൾ പുറത്തിറക്കാറുള്ള ധോണിക്ക് കൂടുതൽ കരുത്തുനൽകുന്നതാണ് നോവൽ കഥാപാത്രത്തിലെ രൂപമെന്നാണ് ആരാധകർ പറയുന്നത്.

ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുന്ന വീരനായകനാണ് അഥർവ്വയിലെ കഥാപാത്രം. രമേശ് തമിഴ് മണിയാണ് കഥാരചന. ശിവനെ ഉപാസിക്കുന്ന അഘോര സന്യാസിയായിട്ടാണ് ധോണിയെ മാറ്റിയിരിക്കുന്നത്. ധോണിയുടെ സമ്മതത്തോടെയാണ് ഗ്രാഫിക്‌സ് കഥാപാത്രം പിറന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പരസ്യചിത്രങ്ങളിലൂടെ നിറയുന്ന ധോണി എന്റർടെയിൻമെന്റ് മേഖലയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഐ.പിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലെ പഞ്ച് ടീസറുകളിലെല്ലാം സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലാണ് ധോണി ആടി തിമിർക്കുന്നത്.

Related Articles

Back to top button