InternationalLatest

മൂന്ന് ദിവസത്തെ ശി​ല്‍​പ​ശാ​ല​ക്ക് തു​ട​ക്ക​മാ​യി

“Manju”

ദോ​ഹ: പ​ഠ​ന​മി​ക​വി​നോ​ടൊ​പ്പം സ്വാ​ഭാ​വ​രൂ​പ​വ​ത്ക​ര​ണ​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നോ​ബി​ള്‍ ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ സ്കൂ​ളി​ല്‍ മൂ​ന്നു​ദി​വ​സം നീ​ളു​ന്ന ശി​ല്‍​പ​ശാ​ല​ക്ക് തു​ട​ക്ക​മാ​യി.നോ​ബി​ള്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഷി​ബു അ​ബ്ദു​ല്‍​റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.സൈ​ക്കോ​ള​ജി​സ്റ്റും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും കൗ​ണ്‍​സി​ല​റു​മാ​യ ജ​സ്റ്റി​ന്‍ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്‍​പ​ശാ​ല ന​ട​ത്തു​ന്ന​ത്.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ രൂ​പ​വ​ത്ക​ര​ണം, പ​രീ​ക്ഷ​യെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​വി​ധം, ജീ​വി​ത​ത്തി​ല്‍ നേ​ടി​യെ​ടു​ക്കേ​ണ്ട ക​ഴി​വു​ക​ള്‍ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ശി​ല്‍​പ​ശാ​ല. സ്കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജ​യ് മോ​ന്‍ ജോ​യ്, സ്കൂ​ള്‍ ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ന്‍ നി​സാ​ര്‍ കെ. ​എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Related Articles

Back to top button