IndiaLatest

കോവിഡ്: ജസ്റ്റിസ് എ.കെ. ത്രിപാഠി അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച് ഒരുമാസമായി ചികിത്സയിലായിരുന്ന ലോക്പാൽ അംഗവും ഛത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ എ.കെ. ത്രിപാഠി (62) അന്തരിച്ചു. എയിംസിലെ ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 8.45 നായിരുന്നു അന്ത്യം.

ഏപ്രിൽ 2 നാണ് കോവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സഹായവുമുണ്ടായിരുന്നു. ത്രിപാഠിയുടെ മകൾക്കും കോവിഡ് ഭേദമായതിനു പിന്നാലെയാണ് ത്രിപാഠിക്കും രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button