KeralaLatest

കോവിഡ് അതിജീവനത്തിന്, വയനാട്ടിൽ ശാന്തിഗിരിയുടെ കൈത്താങ്ങ്

“Manju”

സ്വന്തം ലേഖകൻ

 

കൽപ്പറ്റ: നവജ്യോതി ശ്രീ കരുണാകര ഗുരു ആദി സങ്കൽപ്പത്തിൽ ലയിച്ച ദിനമായ മെയ് 6 എല്ലാ വർഷവും പുഷ്പാഞ്ചലി, അന്നദാനം, ദീപ പ്രദിക്ഷണം തുടങ്ങി പ്രാർത്ഥനക്ക് മുൻതൂക്കം കൊടുത്താണ് ആഘോഷിക്കാറുള്ളത് ഈ മെയ് 6 ന് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷിക്കാൻ കഴിയാത്തതിനാൽ കേരള ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി കേരളം മുഴുവൻ ഒരു ലക്ഷം പേർക്ക് ഭക്ഷണം കൊടുക്കുവാൻ ശാന്തിഗിരി ആശ്രമം ,തിരുവനന്തപുരം തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ 5000 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്ന പ്രർത്തനങ്ങൾ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. .സി .കെ ശശീന്ദ്രൻ എം.എൽ . എ, ഐ.സി ബാലകൃഷ്ണൻ എം.എൽ എ, ഒ.ആർ കേളു എം.എൽ എ , വയനാട് ജില്ല കളക്ടർ Dr. അദീല അബ്ദുള്ള കെ. ബി .നസീമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്ന ഉദ്ഘാടനം.
ശാന്തിഗിരി ആശ്രമം വയനാട് ഇൻ ചാർജ് സ്വാമി തനി മോഹനൻ ജ്ഞാന തപസ്വിയുടെ സാന്നിധ്യത്തിൽ ഏരിയ മാനേജർ എം.കെ പുരുഷോത്തമൻ തുക കൈമാറി അഡ്വ. സുരേഷ് .പി , സുരേന്ദ്രൻ ബത്തേരി, കനകരാജൻ. എം, അനിൽ കരണി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button