KeralaLatest

ശാന്തിഗിരി ആശ്രമം സംഘടനകളുടെ കൂട്ടായ്മയിൽ ഭക്ഷണോത്പന്നങ്ങൾ വിതരണം ചെയ്തു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

ശാന്തിഗിരി ആശ്രമത്തിൻ്റെ സ്ഥാപക ആചാര്യൻ നവജ്യോതി ശ്രീ കരുണാകരഗുരു ആദി സങ്കല്പത്തിൽ ലയിച്ചതിന്റെ ഇരുപത്തിയൊന്നാമത് വാർഷികം
നവഒലിജ്യോതിർ ദിനം സർവ്വമംഗള സുദിനമായി ഈ മാസം മെയ് ആറിന് ആഘോഷിക്കേണ്ടിയിരുന്നതാണ് കോവിഡ് 19 എന്ന മഹാമാരി കാരണം രാജ്യമൊട്ടാകെ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇത്തവണ ആശ്രമം ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിരുന്നു.സംസ്ഥാനത്തുടനീളം നടക്കുന്ന ആഘോഷപരിപാടികൾക്ക് ചെലവാക്കാൻ കരുതിയിരുന്ന തുക അതാത് ജില്ലകളിൽ പ്രവർത്തിക്കുന്ന സർക്കാർ സമൂഹ അടുക്കള വഴി അന്നദാനത്തിനു നൽകാമെന്ന് ആശ്രമം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു,ശാന്തിഗിരി ആശ്രമം ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തിരുവനന്തപുരം ഏരിയയിലുള്ള ഉള്ള വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നീ സംഘടനകൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കളായ അരി, പയറുവർഗങ്ങൾ, സവാള, പച്ചക്കറികൾ മറ്റു ഉൽപ്പന്നങ്ങൾ, തിരുവനന്തപുരം കോർപ്പറേഷനിൽ ആശ്രമം ഭാരവാഹികളായ എസ് കുമാർ, രേഖമധുപാൽ, മലയാലപ്പുഴ സേതുനാഥ്, വി മുരുകൻ, ശിവൻ ജി നായർ, സുരേഷ് കുമാർ, സജികുമാർ എന്നിവർ മേയർ ശ്രീ കെ ശ്രീകുമാറിനെ ഏൽപ്പിച്ചു.തിരുവനന്തപുരം കോർപ്പറേഷനിൽ നന്ദൻകോട്, അമ്പലമുക്ക്, തൈക്കാട്, ശ്രീകാര്യം, നെടുങ്കാട്, നേമം, വിഴിഞ്ഞം എന്നീ കമ്മ്യൂണിറ്റി കിച്ചൺ വഴി അന്നദാനമായി നൽകുന്നു.

Related Articles

Back to top button