AlappuzhaKeralaLatest

ആലപ്പുഴയിൽ 6 പേർക്ക് കൂടി രോഗം

“Manju”

 

ആലപ്പുഴ ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

മാലദ്വീപിൽ നിന്നു കപ്പൽ മാർഗം മേയ് 17 ന് കൊച്ചിയിലെത്തിയ യുവാവ്, 29 ന് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തിയ 52 വയസ്സുകാരൻ എന്നിവരാണ് വിദേശത്തു നിന്നു കോവിഡ് ബാധിതരായി എത്തിയത്.

ഇരുവരും ചെങ്ങന്നൂർ താലൂക്ക് സ്വദേശികളാണ്. മാലദ്വീപിൽ നിന്നെത്തിയ യുവാവ് ചേർത്തല കോവിഡ്കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

അബുദാബിയിൽ നിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് നേരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Related Articles

Back to top button