IndiaLatest

അഹമ്മദാബാദ് എങ്ങോട്ട് ?

“Manju”

ഹരീഷ് റാം

 

അഹമ്മദാബാദ്: അഹമ്മദാബാദ് നിവാസികളുടെ മനസ്സിലെ തീ അണയുന്നില്ല. ഓരോ ദിവസം പുറത്തു വരുന്ന കണക്കുകൾ ആശങ്കയുടെ തീവ്രത കൂട്ടുന്നതാണ്. നിരവധി മലയാളികൾ അഹമ്മദാബാദിൽ താമസിക്കുന്നുണ്ട്. കൂടുതൽ കർശനമായ നടപടി ക്രമങ്ങൾ അവസരോചിതമായി നടപ്പിലാക്കാതെ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാവില്ല. ഇവരുടെ വാക്കുകളിലും മനസിലും ഒളിഞ്ഞിരിക്കുന്ന ഭീതി അവിടുത്തെ നിലവിലെ സ്ഥിതി വെളിവാക്കുന്നു. കൂടുതൽ ദിവസങ്ങളിലേക്കുള്ള ആഹാരസാധനങ്ങൾ കരുതുകയാണ് എല്ലാവരും.

ഏപ്രിൽ 30നും മെയ് നാലിനും ഇടയ്ക്ക് നൂറുപേരാണ് അഹമ്മദാബാദിൽ മരിച്ചത്. മെയ് നാലാം തിയതിവരെ 234 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 160 മരണങ്ങളും സംഭവിച്ചത് പത്ത് ദിവസത്തിനിടെയാണ്. ഇതിൽ തന്നെ അഞ്ച് ദിവസത്തിനിടെ മരിച്ചത് 100 പേർ.

ഗുജറാത്തിലാകെയുള്ള ആകെ മരണങ്ങളുടെ 73.30 ശതമാനവും അഹമ്മദാബാദിലാണ്. ഗുജറാത്തിലാകെ കോവിഡ് ബാധിച്ച് 319 പേരാണ് മരിച്ചത്. ദിവസങ്ങൾ കഴിയുംതോറും അഹമ്മദാബാദിലെ സ്ഥിതിഗതികൾ വഷളാവുകയാണ്. ഇവിടത്തെ ആകെ മരണങ്ങളിൽ 68.80 ശതമാനവും നടന്നത് പത്ത് ദിവസത്തിനിടെയാണ്.
ഏപ്രിൽ 25ന് നാലുമരണങ്ങളാണ് അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തത്. 26 ആയപ്പോൾ ഇത് 18ആയി. 27ന് അഞ്ചുപേരും 28ന് 19പേരും മരിച്ചു. 29ന് 14 പേരും 30ന് 15 പേരും മരിച്ചു.

സംസ്ഥാനത്തു കൊറോണയുടെ താണ്ഡവം തുടങ്ങിയ ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായി ചൊവ്വാഴ്ച. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തു 24 മണിക്കൂറിനുള്ളിൽ 441 പോസിറ്റീവ് കൊറോണ കേസുകൾ ആണ് രെജിസ്റ്റർ ചെയ്യപ്പെട്ടത്. 49 രോഗികൾ മരിച്ചു. 186 രോഗികൾ സുഖം പ്രാപിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 6,245 ആയി. മരണസംഖ്യ 368 ആയി ഉയർന്നു. 1381 രോഗികൾ സുഖം പ്രാപിച്ചു.. കഴിഞ്ഞ 72 മണിക്കൂറിൽ 106 രോഗികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Related Articles

Back to top button