KeralaLatest

സംസ്ഥാനത്ത് മെയ് മാസം 3 തരം അരി

“Manju”

നന്ദകുമാർ വി ബി

 

സംസ്ഥാനത്ത് മെയ് മാസത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക മൂന്നു തരം അരിയാണ്. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേര്‍തിരിച്ചു നല്‍കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം. മുന്‍ഗണന വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 2 രൂപ നിരക്കിലാണ് നല്‍കുക. ഇതു യഥാക്രമം 2 കിലോ പുഴുക്കലരി, ഒന്നര കിലോ പച്ചരി, അര കിലോ മട്ട എന്നിങ്ങനെയാണു നല്‍കുക.

എന്‍പിഎസ് വിഭാഗം (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് നല്‍കുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം ചെയ്യുക.

എന്‍പിഎന്‍എസ് വിഭാഗം (വെള്ള) കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ആകെ 2 കിലോ അരിയാണ് വിതരണം ചെയ്യുക. ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും.
നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം നല്‍കും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് അരി നല്‍കുക. 7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക. 10 കിലോ അരി നല്‍കുമ്‌ബോള്‍ മട്ട അരി നല്‍കാന്‍ നിര്‍ദേശമില്ലെന്നു റേഷന്‍കട ഉടമകള്‍ പറയുന്നു. മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു 30 കിലോ അരിയും 5 കിലോ ഗോതമ്ബും സാധാരണ പോലെ സൗജന്യമായി നല്‍കും.

Related Articles

Back to top button