KeralaLatest

ലോക്ഡൺ ഒഴിവുദിനങ്ങൾ നിറച്ചത് സഹപ്രവർത്തകന്റെ കിണറെന്ന സ്വപ്നം

“Manju”

പി.വി.എസ്

 

മലപ്പുറം: മേലാറ്റൂരിലെ സുഹൃത്തുക്കൾ ലോക്ഡൗൺ ഒഴിവു ദിനങ്ങൾ ഫലപ്രദമായി വിനിയോഗിച്ചത് തങ്ങളുടെ സഹപ്രവർത്തകന്റെ കിണർ എന്ന സ്വപ്നം സാക്ഷാത്കരിച്ചായിരുന്നു .മേലാറ്റൂർ യൂത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരാണ് തങ്ങളുടെ കൂട്ടുകാരനായ എടപ്പറ്റ പാതിരിക്കോട് സ്വദേശി കോട്ടോ പ്പാടൻ ഷംസുദ്ദീന് കിണർ നിർമിച്ചു നൽകിയത് .ഷംസുദ്ദീന്റെയും സമീപത്തുള്ള മൂന്നു കുടുംബങ്ങളും വെള്ളം ശേഖരിച്ചിരുന്നത് സമീപത്തെ വീട്ടിൽ നിന്നായിരുന്നു .രൂക്ഷമായ വേനലിൽ കിണറിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ ഈ കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയായിരുന്നു .ഇത് ശ്രദ്ധയിൽപ്പെട്ട ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൺ കിണർ നിർമാണത്തിനറങ്ങി .പത്തു കോൽ താഴ്ചയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കിണറിൽ വെള്ളം കണ്ട സന്തോഷത്തിലാണ് സൊസൈറ്റി അംഗങ്ങളും ഷംസുദ്ദീന്റെ കുടുംബവും .എം .മുന്ന ,കെ.ഫയസ്, ഫൗമി ഫിറോസ് ,പി.അപ്പു ,സി.സനു എന്നിവരാണ് കിണർ നിർമാണത്തിന് നേതൃത്വം നൽകിയത് .ഇവർക്കൊപ്പം ഷംസുദ്ദീനും പിതാവ് ഉമ്മറും ഒരുമിച്ചു .പതിറ്റാണ്ടുകളായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് കുടുംബം .

Related Articles

Back to top button