KeralaLatest

യൂണിടാക് ഉടമ കൈക്കൂലിയായി നല്‍കിയ ഐ ഫോണുകളില്‍ വ്യക്തത വരുത്തി വിജിലന്‍സ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈക്കൂലിയായി നല്‍കിയ ഐ ഫോണുകളില്‍ വ്യക്തത വരുത്തി വിജിലന്‍സ്. ഐ ഫോണില്‍ നാലെണ്ണം ശിവശങ്കര്‍ അടക്കം നാല് പേര്‍ക്ക് കിട്ടിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

സ്വപ്‌നയ്ക്ക് നല്‍കിയത് അഞ്ച് ഐ ഫോണുകളാണെന്ന് നേരത്തെ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. സ്വപ്നയ്ക്ക് കൈമാറിയതില്‍ ഏറ്റവും വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു.
മറ്റുഫോണുകള്‍ ജിത്തു, പ്രവീണ്‍, രാജീവന്‍ എന്നിവര്‍ക്ക് ലഭിച്ചുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

യുഎഇ ദിനത്തിന് സമ്മാനമായി ലഭിച്ച ഐ ഫോണ്‍ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍ സര്‍ക്കാരില്‍ നല്‍കി. പൊതുഭരണ സെക്രട്ടറിക്കാണ് ഫോണ്‍ ഹാജരാക്കിയത്. രാജീവന്‍ ഫോണ്‍ വാങ്ങിയ ചിത്രങ്ങള്‍ സഹിതം പ്രതിപക്ഷ നേതാവ് നേരത്തെ പുറത്തുവിട്ടിരുന്നു.

Related Articles

Back to top button