KeralaLatest

അധികൃതർ ക്വാറന്റൈൻ നടപടികൾ കൃത്യമാക്കണം.

“Manju”

പോത്തൻകോട്: ബാംഗ്ലൂർ റെഡ് സോണിൽ നിന്നും യുവാവ് വരുന്ന കാര്യം വാർഡ്തല ആരോഗ്യ സമിതിയെ, അധികൃതർ അറിയിക്കാതിരുന്നതിൽ പ്രതിഷേധം. കോവിഡ് മരണം സംഭവിച്ച പോത്തൻകോട് പഞ്ചായത്തിലാണ് സംഭവം. പുലിവീട് വാർഡിലെ കുന്നത്ത് ക്ഷേത്രത്തിനു സമീപമുള്ള യുവാവ് നിയമാനുസരണമുള്ള അനുമതികൾ എല്ലാം നേടിയാണ് ബാംഗ്ലൂരിൽ നിന്നും യാത്ര തിരിച്ചത്.

ഇന്ന് വെളുപ്പിന് യുവാവിന്റെ പിതാവ് വാർഡ് മെമ്പറെ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വീട്ടിൽ ക്വാറന്റയിനിൽ കഴിഞ്ഞ യുവാവിനെ ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ 14 ദിവസത്തെ നീരീക്ഷണത്തിന് വേണ്ടി തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

അന്യ സ്ഥലത്ത് നിന്നും പ്രത്യേകിച്ച് റെഡ് സോണിൽ നിന്നും വരുന്നവർ ആരോഗ്യ വകുപ്പ് ഒരുക്കുന്ന നീരിക്ഷണ കേന്ദ്രത്തിൽ തന്നെ കഴിയണമെന്നിരിക്കെ അതിനു തയ്യാറാകാതെ, വരുന്നവരുടെ വിവരങ്ങൾ പോലും വാർഡ് തല ആരോഗ്യ സമിതിയ്ക്ക് നൽകാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതിന് കാരണക്കാരായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും കാണിച്ച് ഗ്രാമപഞ്ചായത്ത് അംഗം എം.ബാലമുരളി പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Related Articles

Back to top button