InternationalLatest

അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് നീട്ടി

“Manju”

ഇന്ത്യയിൽ അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

നേരത്തെ നംവബർ 30 വരെയായിരുന്നും അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്. ഈ തിയതിയാണ് നിലവിൽ ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നത്.

നിലവിൽ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവർക്ക് എയർ ബബിൾ സംവിധാനമനുസരിച്ചേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. രണ്ട് രാജ്യങ്ങൾ തമ്മിൽ പ്രത്യേക വിമാന സർവീസുകൾ നടത്താൻ‌ ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്ന സംവിധാനമാണ് എയർ ബബിൾ. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ എത്തിയിട്ടുണ്ട്.

അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, ഭൂട്ടാൻ, ബഹ്റൈൻ, കാനജ, ഫ്ളോറിഡ, എത്യോപിയ, ഫ്രാൻസ്, ജർമനി, ഇറാൻ, ജപ്പാൻ, കെനിയ, മാലിദ്വീപ്, നെതർലൻഡ്, നൈജീരിയ, ഒമാൻ, ഖത്തർ, താൻസാനിയ, യുഎഇ, യുകെ, ഉക്രൈൻ, അമേരിക്ക എന്നിവയാണ് ഇന്ത്യയുമായി എയർ ബബിൾ നടത്തുന്ന രാജ്യങ്ങൾ.

Related Articles

Back to top button