തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോവിഡ് മഹാമാരിയുടെ സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തതില്‍ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാകുന്നു. വിദേശത്തും നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ പതിനാല് ദിവസത്തിനുള്ളില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാകണം എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും ഇത് ബാധകമാണ്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും, പുറത്തുനിന്ന് വരുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണം. പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരും ആര്‍ടി പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Related Articles
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല
February 25, 2021 12:24 PM
Check Also
Close
-
ടിപ്പര്‍ ഇടിച്ചു് വീട്ടമ്മയ്ക്കു ദാരുണാന്ത്യംNovember 29, 2021 5:22 PM