IndiaLatest

ആകാശപ്പോരിന് കരുത്തേകി എച്ച്എഎൽ

“Manju”

100 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കും; സ്മാർട്ട് വെപ്പൺ പരീക്ഷണം വിജയകരം

ന്യൂഡൽഹി: വ്യോമസേനയുടെ ആകാശ യുദ്ധത്തിന് ശക്തി പകർന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ്(എച്ച്എഎൽ). ഹോക്ക്-ഐ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ(എസ്എഎഡ്ബ്ല്യു) എച്ച്എഎൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് നിന്നും ഹോക്ക്-ഐ വിമാനം ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്.

വിരമിച്ച വിംഗ് കമാൻഡർമാരായ പി.അവാസ്തി, എം. പട്ടേൽ എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച രീതിയിലാണ് പരീക്ഷണം നടന്നതെന്നും എല്ലാ ലക്ഷ്യങ്ങളും കൃത്യമായി ഭേദിച്ചെന്നും എച്ച്എഎൽ അറിയിച്ചു. 100 കിലോ മീറ്റർ അകലെയുള്ള ശത്രുക്കളുടെ വസ്തുവകകളെ കണ്ടെത്തി നശിപ്പിക്കുമെന്നതാണ് ആന്റി എയർഫീൽഡ് വെപ്പണുകളുടെ പ്രത്യേകത.

വിജയകരമായി പരീക്ഷിച്ച ആന്റി എയർഫീൽഡ് വെപ്പണുകൾക്ക് 125 കിലോ ഗ്രാം ഭാരമുണ്ട്. ഇതാദ്യമായാണ് ഇന്ത്യൻ നിർമ്മിത ഹോക്ക്-എംകെ132ൽ നിന്നും സ്മാർട്ട് വെപ്പൺ പരീക്ഷിക്കുന്നത്. നേരത്തെ, ജാഗ്വാർ എയർക്രാഫ്റ്റുകളിൽ നിന്നും ഇവ വിജയകരമായി വിക്ഷേപിച്ചിരുന്നു. 100 കിലോ മീറ്ററിനുള്ളിലുള്ള ശത്രുക്കളുടെ റഡാറുകൾ, ബങ്കറുകൾ, റൺവേകൾ എന്നിവ തകർക്കുകയാണ് സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണുകളുടെ ചുമതല.

Related Articles

Back to top button