IndiaInternationalLatest

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 41ലക്ഷം കടന്നു; മരണം 2.83ലക്ഷം

“Manju”

ശ്രീജ.എസ്

വാഷിങ്ടണ്‍/ ലണ്ടന്‍ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,694 ആയി. ഇതുവരെ 41,01,060 പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു. നിലവില്‍ 24 ലക്ഷം പേര്‍ രോഗബാധിതരായി തുടരുന്നു. ഇതില്‍ 23.58 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 47,040 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ സംഖ്യ ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുണ്ടാക്കുന്നു. അതേസമയം 15 ലക്ഷത്തോളം പേര്‍ രോഗവിമുക്തരായി.

അമേരിക്കയില്‍ ഇതുവരെ 13.68 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 79,525 ആയി. സ്‌പെയിനില്‍ 2.24 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.20 ലക്ഷം ആയി. 31,855 പേരാണ് ഇതുവരെ ഇംഗണ്ടില്‍ മരിച്ചത്. ഇറ്റലിയിലും മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്കഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,301 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ആഫ്രിക്കയിലെ അള്‍ജീരിയയിലും ഈജിപ്തിലും 500 ലേറെ പേര്‍ ഇതുവരെ മരിച്ചു. 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ 194 പേരും മൊറോക്കോയില്‍ 188 പേരും മരിച്ചു.

Related Articles

Back to top button