KeralaLatest

മാനത്ത് മഴ കണ്ടാൽ ഇനി പേടിക്കണ്ട: പത്മകുമാരി അമ്മ സുരക്ഷിതയായി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് :പത്മകുമാരി അമ്മയുടെ വീട് വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് പുനർനിർമ്മിച്ചു നൽകി.നടപടി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ. മാനത്തു മഴ കണ്ടാൽ ഇനി പേടിക്കേണ്ട. അടച്ചുറപ്പുള്ള വീട്ടിൽ ഇനി മഴ നനയാതെ ആരെയും പേടിക്കാതെ സ്വസ്ഥമായി പത്മകുമാരിയമ്മക്ക് കഴിയാം.

നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ 79 വയസ്സുകാരി പത്മകുമാരിയമ്മയുടെ ദുരിത ജീവിത്തിനാണ് പരിഹാരമായത്. മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടിൽ  ഭർത്താവ് പ്രഭാകരൻ പിള്ളയുടെ മരണ ശേഷം പത്മകുമാരിയമ്മ ഒറ്റക്കാണ് ജീവിക്കുന്നത്. ദിവസങ്ങൾക്കു മുൻപ് പെയ്ത ശക്തമായ മഴയിൽ വീട് ഭാഗികമായി തകരുകയും ഓടുമേഞ്ഞ എപ്പോൾ വേണമെങ്കിലും വീഴാൻ തയാറായ പൊളിഞ്ഞ മേൽക്കൂരയിൽ കൂടി മഴ വെള്ളം അകത്തു വീണുകൊണ്ടുമിരുന്നു.

പത്മകുമാരിയമ്മയുടെ ഈ ദുരിത ജീവിതം മാധ്യമങ്ങൾ പുറത്തുകൊണ്ട് വന്നതോടെ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ  എ റൈസ് ഇവരുടെ വീട് സന്ദർശിക്കുകയും പുനർ നിർമാണ പ്രവർത്തികൾ  ചെയ്തു നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വീടിന്റെ തകർന്ന ഓടുമേഞ്ഞ മേൽക്കൂര മാറ്റി പൂർണ്ണമായും ഷീറ്റിടുകയും ഭാഗികമായി തകർന്ന വീടിന്റെ ചുവരുകൾ നീക്കം ചെയ്തു പുനർ നിർമിക്കുകയും, അടച്ചുറപ്പുള്ള വാതിലുകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്നലെ നടന്ന ചടങ്ങിൽ ഡി കെ മുരളി എം എൽ എ വീടിന്റെ താക്കോൽ പത്മകുമാരിയമ്മക്ക് കൈമാറി. വെഞ്ഞാറമൂട് സി ഐ വി.കെ. വിജയരാഘവൻ, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ എം. റൈസ് സെക്രട്ടറി എസ്.വിമല, ബോർഡ് അംഗങ്ങളായാ അഡ്വക്കേറ്റ് ജയൻ,ബാബുരാജ്, ബിനു അമ്പലംമുക്ക്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷജിൻ, സുധീർ, ജനമൈത്രി പോലീസ് കോർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, രാജേന്ദ്രൻ നായർ, നെല്ലനാട് ശശി, നാട്ടുകാർ പങ്കെടുത്തു.

Related Articles

Back to top button