KeralaLatest

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ധർണ്ണ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുക, കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക, കർഷകർക്ക് വായ്പ ഇളവുകൾ അനുവദിക്കുക. കടക്കെണിയിലായ കർഷകരെ സഹായിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പോത്തൻകോട് ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തി.

സമരം മുൻ ഡിസിസി പ്രസിഡന്റ് ശ്രീ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ്എ എസ് അനസ് അധ്യക്ഷനായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, ഡിസിസി മെമ്പർ ദുബായ് നൗഷാദ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button