KeralaLatest

ക്വാറന്റീൻ സൗകര്യമുള്ളവർക്ക് മാത്രം സംസ്ഥാനത്തേക്ക് പാസ്

“Manju”

സിന്ധുമോള്‍ ആര്‍

ക്വാറന്റീൻ സൗകര്യമുള്ളവർക്ക് മാത്രം സംസ്ഥാനത്തേക്ക് പാസ്

പാലക്കാട്/ കൊച്ചി : തദ്ദേശസ്ഥാപനങ്ങളിലെ നിരീക്ഷണ സമിതി നൽകുന്ന റിപ്പേ‍‌ാർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്കു പാസ് അനുവദിച്ചാൽ മതിയെന്നു തീരുമാനം. അപേക്ഷകന്റെ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ പാസ് അനുവദിക്കൂ.

തദ്ദേശസ്ഥാപന അധ്യക്ഷൻ ചെയർമാനും സെക്രട്ടറി കൺവീനറുമായ സമിതിയിൽ ആരോഗ്യ, ഐസിഡിഎസ് പ്രവർത്തകരും ഉൾപ്പെടും. ചെക് പേ‍ാസ്റ്റുകളിലെ പരിശേ‍ാധനയ്ക്കു ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമീപത്തു പേ‍ാകുന്നതായി കണ്ടെത്തിയതേ‍ാടെയാണു പുതിയ സംവിധാനം.

അന്തർ സംസ്ഥാന പാസിന് അപേക്ഷിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ അപ്പപ്പേ‍ാൾ തദ്ദേശസ്ഥാപനങ്ങളിലും പ്രാഥമിക ആരേ‍ാഗ്യകേന്ദ്രത്തിലും എത്തും.

അപേക്ഷകൻ നാട്ടിലെത്തിയാൽ വീട്ടിൽ തന്നെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി കഴിയാൻ ശുചിമുറി സൗകര്യമുള്ള മുറിയുണ്ടോ എന്ന കാര്യമാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ അന്വേഷിച്ചു നൽകേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കലക്ടറേറ്റിൽ ലഭിച്ചാൽ മാത്രമേ പാസ് ഓൺലൈനായി അനുവദിക്കുകയുള്ളൂ. വീട്ടിൽ ക്വാറന്റീൻ സൗകര്യമുള്ളവർക്കു വീട്ടിൽ തന്നെ കഴിയാനും അതില്ലാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പൊതുകേന്ദ്രങ്ങളിൽ ക്വാറന്റീനിൽ കഴിയാനും നിർദേശിച്ചാണു പാസ് നൽകുന്നത്.

നിരീക്ഷണ വ്യവസ്ഥ പാലിക്കാത്തവരെക്കുറിച്ചു പെ‍ാലീസിനു റിപ്പേ‍ാർട്ട് നൽകേണ്ട ചുമതലയും തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കേ‍ാവിഡ് പ്രതിരേ‍ാധ നടപടികൾ വാർഷിക പദ്ധതിയിൽപെടുത്താനും തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. തനതു ഫണ്ടില്ലാത്ത സ്ഥാപനങ്ങൾ പദ്ധതി ഫണ്ടിൽ നിന്നാണ് ഇതുവരെ തുക ചെലവഴിച്ചിരുന്നത്. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരമില്ലാതെ തന്നെ കോവിഡ് പ്രതിരോധ പദ്ധതി പദ്ധതി നടപ്പാക്കാം. അതേസമയം, നിരീക്ഷണ സമിതികളുടെ റിപ്പോർട്ട് വൈകുന്നത് പാസ് വൈകാൻ ഇടയാക്കുന്നതായി പരാതിയുണ്ട്.

Related Articles

Back to top button