KeralaLatest

കുമളി അതിർത്തി കടന്ന് വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്.

“Manju”

സ്വന്തം ലേഖകൻ

കുമളി: ഇടുക്കി ജില്ലയിലേയ്ക്ക് തമിഴ് നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുമളി അതിർത്തി കടന്നു വരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കേരള സർക്കാർ നല്കിയ ഓൺലൈൻ പാസ് ഉപയോഗിച്ച് കുമളി ചെക്ക് പോസ്റ്റു വഴി ഇന്നലെ കേരളത്തിലെത്തിയത് 410 പേർ. ഇതിൽ 218 പുരുഷൻമാരും 150 സ്ത്രീകളും 42 കുട്ടികളുമുണ്ട്.തമിഴ്‌നാട് 301, മഹാരാഷ്ട്ര 4, കർണ്ണാടകം 93, തെലുങ്കാന 10, ആന്ധ്രപ്രദേശ് 1, ബീഹാർ 1, എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം.

ഇതിൽ 160 പേർ ഇടുക്കി ജില്ലയിലുള്ളവരാണ്. റെഡ് സോണുകളിൽ നിന്നെത്തിയ 72 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
ബാക്കിയുള്ള 338 പേരെ കർശന ഉപാധികളോടെ ഹോം ഐസൊലേഷൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Related Articles

Back to top button