KeralaLatest

കോവിഡിനിടെ ഡെങ്കിപ്പനിയും, എലിപ്പനിയും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കോവിഡിൽ മാത്രം ശ്രദ്ധയൂന്നുമ്പോൾ മറ്റു പകർച്ചവ്യാധികളുടെ ഭീഷണിയിൽ സംസ്ഥാനം. ചൊവ്വാഴ്ച മാത്രം ചികിത്സതേടിയവരിൽ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 46 പേർക്ക് രോഗം സംശയിക്കുന്നു. കൊല്ലത്ത് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് 19 പേർക്കും പത്തനംതിട്ടയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് 19 പേർക്കും പത്തനംതിട്ടയിൽ ഏഴുപേർക്കും ഡെങ്കിപ്പനി സംശയിക്കുന്നു.

പത്തു ദിവസത്തിനിടെ 47 പേർക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചപ്പോൾ 437 പേർ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. പ്രവർത്തനം നിലച്ച തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കൊതുകൾ പെരുകി. 10 ദിവസത്തിനിടെ 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 52 പേർക്ക് രോഗം സംശയിക്കുന്നു. മൂന്നുപേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്.

മഴക്കാലമായതോടെ ചിക്കൻഗുനിയ, എച്ച്1എൻ1 തുടങ്ങിയ പകർച്ചവ്യാധികളും വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനിക്കെതിരെ അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 2015ൽ–161, 2016ൽ– 130, 2017ൽ– 453 2018ൽ– 308, 2019ൽ–234 എന്നിങ്ങനെയാണ് പകർച്ചവ്യാധി ബാധിച്ചു മരിച്ചത്.

Related Articles

Back to top button