LatestThiruvananthapuram

യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശില്‍പ്പശാല

“Manju”

തിരുവനന്തപുരം ; സ്ത്രീകളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സവിശേഷ പരിഗണന നല്‍കി മുഖ്യധാരയിലേക്കും നേതൃപദവിയിലേക്കും കൊണ്ടുവരാന്‍ സാധിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

ദേശീയവിദ്യാഭ്യാസനയം-2020 സംബന്ധിച്ച്‌ യുജിസി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ വിദ്യാഭ്യാസനയത്തെ ധാരമാക്കി യുജിസി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളിലെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങള്‍ പരിശോധിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനുമാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ അദ്ധ്യക്ഷതയില്‍ നടന്ന ശില്പശാലയില്‍ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും പങ്കെടുത്തു.

Related Articles

Back to top button