KeralaLatest

ജാതിയേരിയിൽ തീവെപ്പ് ; റോഡരികിൽ നിർത്തിയിട്ട കാർ കത്തിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നാദാപുരത്ത് റോഡ് അരികിൽ നിർത്തിയിട്ട കാർ പൂർണമായും കത്തിനശിച്ചു. അജ്ഞാതർ തീവെച്ചതാണെന്ന് സൂചന .

ജാതിയേരി കല്ലുമ്മലിലെ പുളിയാവ് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മണാട്ടു കുണ്ടയിൽ റാഷിദിന്റെ ഭാര്യ റംഷിദയുടെ പേരിലുള്ള കാറാണ് അഗ്നിക്കിരയായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
കാർ പൂർണ്ണമായും കത്തി നശിച്ചു. ചേലക്കാട് നിന്ന് എത്തിയ ഫയർഫോഴ്‌സും, വാർഡ് മെമ്പർ അഹമ്മദ് കുറുവയിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുമാണ് തീ അണച്ചത്.
വളയം പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button