IndiaLatest

ദുര്‍​ഗാ പൂജയ്ക്കൊരുങ്ങി കൊല്‍ക്കത്ത

“Manju”

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം വളരെവലിയ തോതില്‍ ഉയരുമ്പോള്‍,കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പലതും കടുത്ത നിയന്ത്രണം തുടരുക തന്നെയാണ്. ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം ഘട്ടകത്തിലേക്ക് കോവിഡ് കടക്കുമ്ബോള്‍ എത്രനാളിങ്ങനെ ഒതുങ്ങിക്കുടാന്‍ കഴിയുമെന്നാണ് ഓരോരുത്തരുടെയും ചിന്ത.കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി എല്ലാ സന്തോഷങ്ങളും ആഘോഷങ്ങലും വീടിലെ നാലുചുമരുകള്‍ക്കുള്ളിലാക്കി മനുഷ്യന്‍ ഒതുക്കിക്കഴിഞ്ഞു.അതിനാല്‍ തന്നെ കോവിഡ് കാല ആഘോഷങ്ങള്‍ക്കായി പലരും പുതുവഴികള്‍ തേടുകയാണ്.അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് കൊല്‍ക്കത്തയിലെ സ്വര്‍ണ്ണമാസ്‌ക് ധരിച്ച ദുര്‍ഗ്ഗാശില്‍പ്പങ്ങള്‍. ദുര്‍ഗ്ഗാപൂജയുടെ ഭാഗമായാണ് ശില്‍പ്പങ്ങള്‍ തയ്യാറാക്കുന്നത്.
സ്വര്‍ണ്ണമാസ്‌കില്‍ തീരുന്നതല്ല ശില്‍പ്പത്തിലെ പ്രത്യേകതകള്‍.അടിമുടി സവിശേഷതകളുമായാണ് ശില്‍പ്പം ഒരുങ്ങുന്നത്.ഇരുപത് ഗ്രാം സ്വര്‍ണമുപയോഗിച്ചൊരുക്കുന്ന മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവിയുടെ കരങ്ങളിലേന്തുന്ന വിധത്തിലായിരിക്കും വിഗ്രഹം. ദുര്‍ഗയുടെ കൈകളില്‍ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങള്‍ക്ക് പകരം സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവയാണ് ഇടംപിടിച്ചിരിക്കുന്നത്.
ദേവിയെ സ്വര്‍ണമാസ്‌ക് അണിയിച്ചിരിക്കുന്നതിനാല്‍ സ്വര്‍ണമാസ്‌ക് ധരിച്ച്‌ രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂല്‍ എംഎല്‍എയും ഗായികയുമായ അദിതി മുന്‍ഷി പറഞ്ഞു. ‘ബംഗാളിന്റെ എല്ലാ പെണ്‍മക്കളും ശ്രേഷ്ഠരാണ്, തങ്ങളുടെ പെണ്‍മക്കളെ സ്വര്‍ണത്തില്‍ പൊതിയാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. സ്വര്‍ണമാസ്‌കെന്ന ആശയത്തിന് പിന്നില്‍ അതാണ്. കൂടാതെ മാസ്‌ക് ധാരണത്തെ കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിന് വേണ്ടക്കൂടിയാണ് അത്തരമൊരാശയം. കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക തന്നെ വേണമെന്നും അദിതി മുന്‍ഷി കൂട്ടിച്ചേര്‍ത്തു.
വിഗ്രഹം പൂര്‍ത്തിയാകുന്നതിനായി സമയമെടുക്കുമെങ്കിലും ദുര്‍ഗാ പൂജയ്ക്കായി ഒരുക്കുന്ന വിഗ്രഹത്തിന്റെ ആശയം ഞായറാഴ്ച കൊല്‍ക്കത്തയിലെ ബഗുയാട്ടിയിലെ പൂജാ പന്തലില്‍ അനാച്ഛാദനം ചെയ്തു. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകരും പറയുന്നു.ബംഗാള്‍ സംസ്‌കാരത്തില്‍ വളരെയേറെ പ്രധാന്യം കല്പിക്കുന്ന ഒന്നാണ് ദുര്‍ഗാപൂജ.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂജകള്‍ക്കും മറ്റുമായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാന്‍ സമൂഹപൂജകള്‍ക്ക് കല്‍ക്കത്ത ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്കിലും രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ ദുര്‍ഗാപൂജയ്ക്കായി എത്തിച്ചേരാന്‍ കാത്തിരിക്കുകയാണ് ബംഗാളിലെ ജനങ്ങള്‍.

Related Articles

Back to top button