KeralaLatest

വാടക സാധന വിതരണ രംഗം കടുത്ത പ്രതിസന്ധിയിൽ

“Manju”

കൃഷ്ണകുമാർ സി

 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ പന്തൽ-ഡെക്കറേഷൻ-ശബ്ദം വെളിച്ചം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഹായം അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ.
കഴിഞ്ഞ ഒരു മാസമായി തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്ന ഇരുപതിനായിരത്തോളം വരുന്ന ഉടമകളും 2 ലക്ഷത്തോളം വരുന്ന തൊഴിലാളികളും വല്ലാത്ത പ്രതിസന്ധിയിലാണ് കഴിയുന്നത്.
ഈ ഘട്ടത്തിലും സംസ്ഥാനത്തുടനീളം കോവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും സഹായങ്ങളുമായി രംഗത്തുണ്ട്.

സംഘടനയുടെ നേതൃത്വത്തിൽ മൂവായിരത്തിലധികം കൈകഴുകൽ കേന്ദ്രങ്ങളും ചുട്ടുപൊള്ളുന്ന വെയിലിൽ വാഹന പരിശോധനയും മറ്റും നടത്തുന്ന പോലീസ് കാർക്ക് തണലേകാൻ 750 ഓളം പന്തലുകളും സ്ഥാപിച്ചു സാമൂഹിക അടുക്കളകളിലേക്ക് പാത്രങ്ങളും വെളിച്ചവും മറ്റും സൗജന്യമായി നൽകുന്നുമുണ്ട്.

ഇതൊക്കെ ചെയ്യുമ്പോഴും മറ്റ് പല വിഭാഗങ്ങൾക്കും ചെയ്യുന്നത് പോലെയുള്ള യാതൊരു വിധ സഹായങ്ങളും നൽകാൻ സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല
ലോക്ഡൗൺ കഴിഞ്ഞാലും മാസങ്ങളോളം ഈ മേഖല നിശ്ചലമായിരിക്കും
ഇക്കാലയളവിൽ യാതൊരു വരുമാന മാർഗ്ഗവുമില്ലാതെ കഴിയുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടി അർഹമായ സഹായങ്ങൾ നൽകാനും പലിശരഹിത വായ്പകൾ ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ഭാരവാഹികളായ എ.പി അഹമ്മദ്കോയ. ടി. വി. ബാലൻ, കമലാലയം സുകു, സലിം മുരുക്കുംമൂട്, പ്രസാദ്കുമാർ പത്തനംതിട്ട എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Back to top button