IndiaLatest

ഒമിക്രോണ്‍ വ്യാപനം;  മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

“Manju”

ഒമിക്രോണ്‍ വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 578 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. കേസുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജനുവരി 31 വരെ കണ്ടൈന്‍മെന്റ് നടപടികള്‍ തുടരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷണ്‍ സംസ്ഥാനങ്ങിലെ ഒമിക്രോണ്‍ സാഹചര്യം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ജനുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button