KeralaLatestThiruvananthapuram

പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ഭവനപദ്ധതി അപേക്ഷകര്‍ ആശങ്കയില്‍

“Manju”

സിന്ധുമോള്‍ ആര്‍

പാറശ്ശാല: ലൈഫ് ഭവനപദ്ധതിയില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കെ സ്വന്തമായി വസ്തുവില്ലാത്ത അപേക്ഷകര്‍ ആശങ്കയില്‍. പാറശ്ശാല വില്ലേജ് ഓഫീസില്‍ നിന്നും ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അപേക്ഷകരെ വലയ്ക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി ഭവനപദ്ധതിയില്‍ അപേക്ഷിക്കുന്നതിന് വസ്തു സ്വന്തമായില്ലാത്തവര്‍ അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഭൂരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

പാറശ്ശാല കണ്ടെയിന്‍മെന്റ് സോണായതിനാല്‍ ഭൂരഹിത സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാനാകില്ല എന്ന വാദമാണ് വില്ലേജ് ഓഫീസ് അധികൃതര്‍ ഉന്നയിക്കുന്നത്. വയോജനങ്ങള്‍ ഉള്‍പ്പെടെ നിരവധി നിര്‍ധനരായ അപേക്ഷകരാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നവുമായി വില്ലേജ് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നത്. കണ്ടെയിന്‍മെന്റ് മേഖലകളിലെ വില്ലേജ് ഓഫീസ് പരിധിയിലെ പദ്ധതിക്ക് അര്‍ഹരായവര്‍ക്കും ഇതേ അവസ്ഥയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കണമെങ്കില്‍ കണ്ടെയിന്‍മെന്റ് മേഖലയിലുള്ള അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പ്രത്യേക പരിഗണന ലഭ്യമാകേണ്ടതുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തപക്ഷം മേഖലയിലെ നിരവധി അപേക്ഷകര്‍ക്ക് സ്വന്തം വീടെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരും.

Related Articles

Back to top button