KeralaLatest

കുമളി അതിർത്തിയിൽ എ.ഡി.ജി.പി പത്‌മ കുമാർ എത്തി.

“Manju”

 

കുമളി:കുമളി ചെക്പോസ്റ്റുവഴി അന്യ സംസ്ഥാനത്തു നിന്ന് അതിർത്തി കടന്നെത്തുന്ന മലയാളികളുടെ തിരക്ക് കൂടിയതോടെ പരിശോധനകൾ വിലയിരുത്തി എ.ഡി.ജി.പി. പദ്‌മകുമാർ. വിവിധ വകുപ്പുകളിലെ ജീവനക്കാരുമായി പരിശോധന സംബന്ധിച്ച കാര്യങ്ങളിൽ കുമളിയിൽ അദ്ദേഹം ചർച്ച നടത്തി.അന്യ സംസ്ഥാനങ്ങളിലെ റെഡ്‌സോണിൽ നിന്നുള്ള ആളുകളുടെ വരവ്
കൂടിയതോടെ പ്രദേശത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

പാസില്ലാതെ വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.ബുധനാഴ്ച വൈകീട്ട് ഏഴരവരെ 48 പേരാണ് അതിർത്തി കടന്നെത്തിയത്. പാസില്ലാതെ വരുന്നവരെ ഗൂഡല്ലൂരിൽ തടയുന്നതിനാൽ ചെക്പോസ്റ്റിലെ അനാവശ്യതിരക്ക് ഒഴിവാക്കാൻ അധികൃതർക്ക് കഴിയുന്നുണ്ട്.

Related Articles

Back to top button