KeralaLatest

ക്വാറന്‍ന്റെനില്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചു കലക്ടര്‍

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

പത്തനംതിട്ട: വിദേശത്തു നിന്നു എത്തി കോവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകിയ ജില്ലാ കലക്ടര്‍ പി ബി നൂഹ് ക്വാറന്റയില്‍ പോകാന്‍ തയ്യാറാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാകെ തകിടം മറിയുന്നു. ജില്ലാ കലക്ടര്‍ ക്വാറന്റയില്‍ പോകണമെന്നാവശ്യപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവസാനം നിര്‍ബന്ധിത ലീവിന് പോകേണ്ട അവസ്ഥയും വന്നു.

ജില്ലയില്‍ കോവിഡ് സ്ഥീരീകരിച്ച നിമിഷം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്നു നേതൃത്വം നല്‍കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജയെണ് ഒരു മാസ അവധിയില്‍ പ്രവേശിച്ചത്

കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന വനിതയില്‍ കോവിഡ് സഥീരീകരിച്ചതിന് ശേഷം നടന്ന അവലോകന യോഗത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ കലക്ടര്‍ പിബി നൂഹ് ക്വാറന്റയിനില്‍ പോകണമെന്നു ഡി.എം.ഒ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ വെച്ചു തന്നെ ജില്ലാ കലകടര്‍ ഡി.എം ഒയോട് രൂക്ഷമായി സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഡി.എം.എ അവധിയില്‍ പോയത്. വ്യക്തിപരമായ കാര്യത്തിനാണ് അവധി എന്നാണ് ഔദ്യോഗിക ഭാക്ഷ്യമെങ്കിലും ജില്ലാ കലക്ടറുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് ഇവരുടെ അവധിയിലേക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്. പകരം ചാര്‍ജ്ജ് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവധിയില്‍ പോയ സാഹചര്യം മനസിലാക്കിയ ആരോഗ്യവകുപ്പ് എല്ലാ ദിവസവും കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന കോവിഡ് അവലോകനയോഗം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറിലാണ് പ്രതിദിന യോഗം ചേര്‍ന്നത്. ജില്ലാ കലക്ടര്‍ ക്വാറന്റെയില്‍ പോകാത്ത സാഹചര്യത്തില്‍ തുടര്‍ന്നും യോഗങ്ങള്‍ ഇവിടെതന്നെ ചേരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പത്തനംതിട്ട റാന്നിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയം മുഴുവന്‍ ഊണും ഉറക്കവും കളഞ്ഞ് ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം നേതൃത്വം നല്‍കിയത് ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്നു. പ്രവാസികളായവര്‍ നാട്ടില്‍ എത്തുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാക്കത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലയില്‍.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എത്തിയ പ്രവാസി സംഘത്തിന് ജില്ലാ കലക്ടറും സംഘവും വെളുപ്പാന്‍ കാലത്ത് പത്തനംതിട്ടയില്‍ സ്വീകരണം ഒരുക്കുകയായിരുന്നു. കെ.എസ്.ആര്‍ടിസി ബസ്സില്‍ എത്തിയ ഇവരുമായി കലക്ടര്‍ അടുത്ത് ഇടപെഴകിയിരുന്നു. ഇവരുമൊത്ത് ഫോട്ടോയടക്കം എടുക്കാനും കലക്ടര്‍ തയ്യാറായി.
ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാതെയായിരുന്നു കലക്ടറുടെ നടപടി. താന്‍ ആവശ്യമായ മുന്‍ കരുതലുകളുമായാണ് ഇവരുടെ അടുത്തെത്തിയെന്നാണ് കലക്ടറുടെ ഭാക്ഷ്യം.
എന്നാല്‍ ആരോഗ്യ വകുപ്പ നടത്തിയ അന്വേഷണത്തില്‍ അത് കളവാണെന്നും കണ്ടെത്തിയിരുന്നു. ഇത് തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ പിബി നൂഹ് ക്വാറന്‍െയില്‍ പോകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്.
കോവിഡ് സ്ഥീരീകരിച്ച വനിതയടക്കമുളള പ്രവാസി സംഘത്തിനെ സന്ദര്‍ശിച്ച കലക്ടര്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നില്ലെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പ്രവസികള്‍ എത്തുന്നുണ്ടെങ്കിലും പത്തനംതിട്ടയില്‍ മാത്രമാണ് കൊച്ചുവെളുപ്പാന്‍ കാലത്ത് ജില്ലാ കലക്ടര്‍ സ്വീകരണം ഒരുക്കിയതെന്നും ശ്രദ്ധേയമാണ്.

Related Articles

Back to top button