Uncategorized

ഭാഗ്യസുരേഷിന്റെവിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി; 10 വധുവരന്മാര്‍ക്ക് ആശംസ

“Manju”

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, നടനും ബി ജെപി നേതാവുമായ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തു. ശേഷം ഗുരുവായൂര്‍ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി ഉടന്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക്പുറപ്പെടും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും ആശംസ അറിയിച്ചു. വധുവരന്മാര്‍ക്ക് അക്ഷതം നല്‍കി പ്രധാനമന്ത്രി അനുഗ്രഹിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്നാണ്‌ സ്വീകരിച്ചത്. ക്ഷേത്രത്തില്‍ താമരമൊട്ടു കെണ്ട് തുലാഭാരം നടത്തി. കിഴക്കേനട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. എറണാകുളം ഗെസ്റ്റ് ഹൗസില്‍ നിന്ന്ഹെ ലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോളജ ഗ്രൗണ്ടില്‍ വന്‍ ജനക്കൂട്ടമാണ കാത്തുനിന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്  കനത്തസുരക്ഷയാണ്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട്മറൈന്‍ ഡ്രൈവില്‍ ബി ജെപി യുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും. സുരേഷ്‌ഗോപി യുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു.

രണ്ടു ദിവസത്തെകേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊ ച്ചിയിലെത്തിയത്. വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന്‌ ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വമാനത്താവളത്തില്‍ എത്തിയശേഷം റോഡ് മാര്‍ഗം എംജി റോഡ് വഴി കെപി സിസി ജംഗ്ഷനിലെത്തി. അവിടെ നിന്ന് ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.

 

Related Articles

Back to top button