InternationalLatest

ബഹിരാകാശ സ്വപ്നങ്ങൾ സഫലമാക്കിയ സ്കൈലാബ്

“Manju”

റ്റി. ശശിമോഹന്‍

 

ബഹിരാകാശത്ത് ഇടം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ആകാശമഞ്ചമൊരുക്കിയത് 1973 മെയ് 14നു വിക്ഷേപിച്ച സ്കൈലാബ് എന്ന അമേരിക്കൻ അന്താരാഷ്ട്രൻ നിലയമായിരുന്നു. പക്ഷെ ചരിത്രത്തിലെ ആദ്യം ബഹിരാകാശ നിലയം സോവിയറ്റു യൂണിയന്റെ സല്യൂട്ട് -1 ആയിരുന്നു. ഇന്ന് ബഹിരാകാശകേന്ദ്രംവരെ എത്തിനിൽക്കുന്ന. ഉജ്ജ്വലമായ ബഹിരാകാശ നേട്ടത്തിന് അടിസ്ഥാനം സ്കൈലാബ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച വിലമതിക്കാനാവാത്ത വിവരങ്ങളാണ്

1973 മേയ് 14ന് വിക്ഷേപിച്ച സ്കൈലാബ് ബഹിരാകാശത്തു നിന്ന് തിരിച്ചു ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് ദൗത്യമവസാനിപ്പിച്ചത് 1979 ജൂലായ് 11 നായിരുന്നു

1971 ഏപ്രിൽ 19ന് വിക്ഷേപിച്ച സല്യൂട്ട് 1 ലേക്ക് യാത്രതിരിച്ച സൊയൂസ് 11 ലെ സഞ്ചാരികൾക്ക് ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്താൻ സാധിച്ചില്ല. ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ ശ്വാസം കിട്ടാതെ മൂന്ന് സഞ്ചാരികളും മരിച്ചു.

സല്യൂട്ട് 1 മുതൽ സല്യൂട്ട് 7 വരെയുള്ള ബഹിരാകാശനിലയങ്ങൾ സോവിയറ്റ് യൂണിയന് നേട്ടം നൽകിയെങ്കിലും പൂർണമായ വിജയം നേടിയ ആദ്യ ബഹിരാകാശനിലയം അമേരിക്കയുടേത് തന്നെ ആയിരുന്നു.

മനുഷ്യന്റെ ബഹിരാകാശ ജീവിതത്തെക്കുറിച്ചും, അവിടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുംഉള്ള ഒട്ടേറെ പരീക്ഷണങ്ങൾക്ക് സ്കൈലാബ് വേദിയായി .

1979ൽ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്കൈലാബ്’ വീഴാനൊരുങ്ങിയപ്പോൾ ലോകം ആശങ്കയുടെ നിഴലിൽ ആയിരുന്നു . 77,111 കിലോഗ്രാം ഭാരമുള്ള സ്കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആർക്കും അറിയില്ലായിരുന്നു.

ഭൂമിയിലേക്ക് സ്കൈലാബ് വീഴുമെന്ന് കണക്കു കൂട്ടിയ 1979 ജൂലൈ 11ന് കേരളത്തില്‍ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി നൽകി. അടിയന്തര നടപടികളെടുക്കാൻ പൊലീസും അഗ്നിമശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നു. ബോംബെയിലാണ് സ്കൈലാബ് പതിക്കുകയെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കു വണ്ടി കയറിയത്.

ഭൂമിയിലെത്തും മുൻപ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഈ ബഹിരാകാശ നിലയത്തിന്റെ 24 ഭാഗങ്ങളെങ്കിലും ഓസ്ട്രേലിയയിലെ പെർത്തിനും പരിസരപ്രദേശങ്ങളിൽ നിന്നും കണ്ടുകിട്ടി.

ഏറെ പ്രതീക്ഷകളോടെ ചൈന ബഹിരാകാശത്തേക്ക് അയച്ച ടിയാൻ ഗോങ് സ്പേസ് സ്റ്റേഷൻ ‘2017 ൽ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ഭൂമിയിലേക്ക്വീഴുമെന്ന് ലോകം പേടിച്ചിരുന്നപ്പോഴും സ്കൈലാബിന്റെ പതനത്തിനു സമാനമായ അവസ്ഥ ആയിരുന്നു .

Related Articles

Back to top button