KeralaLatest

കൂത്തുപറമ്പ് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി വിലയിരുത്തി.

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുമെന്നതിനാല്‍ അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ കൂടിയാണ് യോഗം കൂടിയത്. രോഗികള്‍ കൂടിയാല്‍ വ്യക്തമായ പ്ലാനുണ്ടാക്കി സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

നഗര സഭയും പഞ്ചായത്തുകളും അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. മഴക്കാല പൂര്‍വശുചീകരണം ദ്രുതഗതിയില്‍ നടത്തണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങണം. കാനകളും തോടുകളും വൃത്തിയാക്കണം. കിണറുകള്‍ ശുചിയാക്കണം. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി നടത്തണം. നാട്ടിലുള്ള അതിഥി തൊഴിലാളികളുടെ കൂടി പിന്തുണ ഉറപ്പാക്കി അവരുടെ സൗകര്യങ്ങള്‍ വിലയിരുത്തണം. പോലീസിന്റെ സഹായത്തോടെ ഹോം ക്വാറന്റൈനിനുള്ളവരെ നിരീക്ഷിക്കണം. ഇവര്‍ പുറത്തിറങ്ങി രോഗം പകരുന്ന അവസ്ഥ ഉണ്ടാക്കരുത്. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുള്ളവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്ത് കൊടുക്കണം. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുള്ളവരുടെ പ്രദേശങ്ങള്‍ അണുവിമുക്തമാക്കണം.

 

Related Articles

Back to top button