KeralaLatest

പ്രയാസമുള്ള പ്രവാസികൾക്കായി ടി.വി.ഇബ്രാഹിം എംഎൽഎയുടെ വക ഫ്ലൈയ്റ്റ് ടിക്കറ്റ്

“Manju”

പി.വി.എസ്

 

മലപ്പുറം :കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വിദേശികളായ പ്രവാസികളിൽ നാട്ടിലെത്താൻ പ്രയാസം നേരിടുന്നവർക്കായി വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ടി.വി. ഇബ്രാഹിം എം എൽ എ.കെഎംസിസിയുൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി. ലോക്ഡൺ പശ്ചാത്തലത്തിൽ സഹായം ലഭ്യമാകുന്നതിനാരംഭിച്ച എംഎൽഎയുടെ കൺട്രോൾ റൂം വഴിയാണ് ടിക്കറ്റ് സഹായം നൽകുന്നത് ടിക്കറ്റ് തുക ഇല്ലാത്തവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ടിക്കറ്റ് തുക നൽകാൻ തയാറാക്കുന്നവർക്കും കൺട്രോൾ റൂമിലെ 9446774400 നമ്പറിൽ ബന്ധപ്പെടാമെന്ന് എം എൽ എ അറിയിച്ചു .

Related Articles

Back to top button